വർക്കല:വിളബ്ഭാഗം എലിയൻവിളാകം നാഗരുകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്രംതിരുനാൾ മഹോത്സവം 12ന് നടക്കും.ദിവസവും പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമെ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.45ന് ദേവിഭാഗവതപാരായണം, 8ന് മൃത്യുഞ്ജയഹോമം, 10ന് കലശപൂജ, 6.30ന് വിശേഷാൽവിളക്ക്, 7.30ന് ഭഗവതിസേവ. 15ന് രാവിലെ 10 മണിക്ക് നാഗർക്ക് നൂറുംപാലും ഊട്ട്. 18ന് രാവിലെയും വൈകിട്ടും സോപാനസംഗീതവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഡോ.സി.എം.ശബരി അറിയിച്ചു.