1

തിരുവനന്തപുരം: 'ഇനി ഒരു യുദ്ധം വേണ്ട' എന്ന മുദ്രാവാക്യവുമായി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സൗഹാർദ്ദ ജ്വാല തെളിച്ചു. പ്രമുഖ സാഹിത്യകാരി ഫ്രൊ: എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. എൻ.എം.സി. ജില്ലാ പ്രസിഡന്റ് ജി.എസ്.സുജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പാളയം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.നിക്കോളാസ്, എൻ.സി.പി. ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ, ബിന്ദു രവീന്ദ്രൻ, ആർ.എസ്.സുനിൽകുമാർ, കോവളം അജി, ആറാലു മൂട് മുരളി, ഇടകുന്നിൽ മുരളി, അനൂപ് വെഞ്ഞാറമൂട്, സി.വി. ശരവണൻ, ഗിരിജകുമാരി , മാലിനി എന്നിവർ പ്രസംഗിച്ചു.