തിരുവനന്തപുരം: കൈത്തറിവ്യവസായത്തോടുള്ള അവഗണനക്കെതിരെ കൈത്തറി തൊഴിലാളി കൗൺസിലിന്റെ (സി.ഐ.ടി.യു ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്തിൽ സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ചും തുടർന്നുള്ള ധർണ്ണയും കൈത്തറി തൊഴിലാളി കൗൺസിൽ (സി.ഐ.ടി.യു ) സംസ്ഥാന ജനറൽ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ പാറക്കുഴി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഓമന, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. കെ വിജയൻ,സാംബശിവൻ, പത്മശ്രീ ഗോപിനാഥൻ നായർ, തുളസീധരൻ, താലൂക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി രാജശേഖരൻ എന്നിവർ സംസാരിച്ചു.