ബാലരാമപുരം: കൈത്തറി സഹകരണ സംഘങ്ങളുടെ ' ആധുനികവത്കരണവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനവും ' പദ്ധതിയുടെ ഭാഗമായി കൈത്തറി ഡയറക്ടറേറ്റിനും ജില്ലാ വ്യവസായകേന്ദ്രത്തിനും സർക്കാർ അനുവദിച്ച 5.50 കോടി രൂപയുടെ വിനിയോഗത്തിൽ വീഴ്ച സംഭവിച്ചതായി ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ. കരീം,​ ജനറൽ സെക്രട്ടറി പെരിങ്ങമ്മല വിജയൻ എന്നിവർ വകുപ്പ് മന്ത്രിക്കും കൈത്തറി ഡയറക്ടർക്കും പരാതി നൽകി. വീഴ്ച അടിയന്തരമായി പരിഹരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികളായ വട്ടവിള വിജയകുമാർ, പട്ട്യക്കാല രഘു എന്നിവരും നിവേദന സംഘത്തിലുണ്ടായിരുന്നു.