മുടപുരം: സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വരുന്ന സാമൂഹിക കലാ പരിശീലന പദ്ധതിയായ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ പരിശീലനത്തിന് ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15. നാടൻ കലകൾ, ക്ലാസിക്കൽ ആർട്സ്, വായ്പ്പാട്ട് എന്നീ കലാരൂപങ്ങളിലാണ് സൗജന്യ പരിശീലനം നടത്തുന്നത്. വിശദവിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.