തിരുവനന്തപുരം:ആക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാൻസർ റമഡി അസിസ്‌റ്റൻസ് ബ്യൂറോയുടെ (ക്രാബ്)​ ഒന്നാം വർഷ ആഘോഷം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി റോഷി അഗസ്‌റ്റിൻ ക്രാബ് ഹൗസ് ഹാളിൽ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.റിട്ടയേർഡ് ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു അനുഗ്രഹ പ്രഭാഷണവും സഹായ സമർപ്പണവും നടത്തും. ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദ് എ, കൗൺസിലർ എസ്.സുരേഷ് കുമാർ എന്നിവർ‌ ആശംസകൾ നേരും. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ഷാജി പ്രഭാകരൻ സ്വാഗതവും ക്രാബ് സെക്രട്ടറി സജ്ജി കരുണാകരൻ നന്ദിയും പറയും.