കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിലെ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്കായ് തുറന്നുകൊടുത്തു. മാമ്പള്ളി അസോസിയേഷനും, സ്കൂൾ പി.ടി.എയും സംയുക്തമായി സ്ഥാപിച്ച ചിൽഡ്രൻസ് പാർക്കാണ് കുട്ടികൾക്കായി തുറന്നുനൽകിയത്. മാമ്പള്ളി സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ സംഘടിച്ച ചടങ്ങിൽ തിരുവനന്തപുരം അതിരൂപത ആർ.സി സ്കൂൾ കോഓപ്പറേറ്റ് മാനേജർ ഫാ. ഡോ. ഡൈസൻ യേശുദാസ് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ ഫാ. ജസ്റ്റിൻ ജൂഡിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജൂഡ് ജോർജ്ജ്, മിനി ജൂഡ്, പി.ടി.എ പ്രസിഡന്റ് ജോഷി ജോണി, വിദ്യാഭ്യാസ സമിതി കൺവീനർ ഫ്രാൻസീസ് ജെ, എറിക്ക് മാർസിൽ സ്റ്റാഫ് സെക്രട്ടറി ജോബ് ജോൺ (പ്രസിഡന്റ് മാമ്പള്ളി അസ്സോസിയേഷൻ) ജെസ്സി പെരേര, സ്കൂൾ ഹെഡ്മിസ്ട്രസ് തുടങ്ങിയവർ പങ്കെടുത്തു