ആറ്റിങ്ങൽ:കുടിശികയായ 8% ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക,മെഡിസെപ്പിൽ സർക്കാർ വിഹിതം ഉറപ്പാക്കുക,എൻ.പി. എസ് ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധസംഗമം നടന്നു. തിരുവനന്തപുരം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സി.ഷാജി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി മനോഷ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.സജിമോൻ, എം.ഷാ ബുജാൻ, വിഷ്ണു രാധൻ, രാഖിൽ, രാധാകൃഷ്ണൻ,ശ്രീകുമാർ,ദീപു ഷോണി,സജീഷ് ,ലൈജു ,ഷിജു,രാഗേഷ്, അരുൺ, ആദർശ്, നിസാറുദീൻ എന്നിവർ പങ്കെടുത്തു.