തിരുവനന്തപുരം;കേരള കാർഷിക സർവകലാശാല, സ്‌റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഏജൻസി,അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ കാർഷിക ഉല്പാദനോപാധികൾ വിൽക്കുന്ന വിപണനക്കാർക്കായി കേരള കൃഷി വകുപ്പ് നടത്തുന്ന ദേശി എന്ന ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.കൃഷി അഡീഷണൽ ഡയറക്ടർ സുഷമ അദ്ധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ രാജേശ്വരി സ്വാഗതവും ആത്മ പ്രോജക്ട് ഡയറക്ടർ ഷീന നന്ദിയും പറഞ്ഞു. സമേതി ഡയറക്ടർ അനില മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം. രാജു, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞൻ പ്രൊഫ.ജേക്കബ്‌ജോൺ എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥി മധുസൂധനൻനായർ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. കാർഷിക വിപണന രംഗത്ത് പ്രവർത്തിക്കുന്ന 40പേർ കോഴ്സിൽ പ്രവേശനം നേടി .