പാലോട്:ഡി.വൈ.എഫ്.ഐ നന്ദിയോട് മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.വി.കെ. അരുൺ അദ്ധ്യക്ഷനായി.സി.പി.എം ലോക്കൽ സെക്രട്ടറി എസ്.എസ്.സജീഷ് സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം ജി.എസ്.ഷാബി,പേരയം ശശി,ബി.വിദ്യാധരൻ കാണി,ശിവൻകുട്ടി നായർ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എസ്.സിയാദ്, പ്രസിഡന്റ് എസ്.ബി. അരുൺ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. അരുൺ (സെക്രട്ടറി), വി.ജെ. ശ്രീഹരി (പ്രസിഡന്റ്), ശില്പ ചന്ദ്രൻ (ട്രഷറർ).