തിരുവനന്തപുരം: കോടികളുടെ അഴിമതി നടത്തി ബില്ലുകൾ എഴുതി മാറി പണം തട്ടുന്ന ദേവസ്വം മരാമത്തിലെ ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അഴിമതി വിചാരണ ഫോറം ബോർഡ് ഹെഡ് ക്വാർട്ടേഴ്സ് ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തും. 15 ന് ഫോറം സംസ്ഥാന പ്രസിഡന്റ് മുതുകളും ശശികുമാറും ജനറൽ സെക്രട്ടറി നെടുമം ജയകുമാറും സത്യാഗ്രഹമിരിക്കും.