തിരുവനന്തപുരം:ഹോർട്ടികോർപ്പ് കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ഉപയോഗശൂന്യമായ ബസുകൾ രൂപമാറ്റം വരുത്തി പഴം-പച്ചക്കറി ഔട്ട്‌ലെറ്റുകളാക്കി മാറ്റുന്നു.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് നിർവഹിക്കും. ഹോർട്ടികോർപ്പിന്റെ കിഴക്കേകോട്ടയിലെ ഔട്ട്ലെറ്റിന് സമീപത്താണ് ഉദ്ഘാടന ചടങ്ങ്. മേയർ ആര്യ രാജേന്ദ്രൻ ആദ്യ വില്പന നടത്തും.