തിരുവനന്തപുരം: വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ നോർത്ത് ജില്ല വനിതാകമ്മിറ്റി സംഘടിപ്പിച്ച ഒരുമ പെൺശബ്ദ സദസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് ഡി.ബിജിന അദ്ധ്യക്ഷത വഹിച്ചു.ഏഴരമണിക്കൂർ കൊണ്ട് 893 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ.പുഷ്‌പലതയെയും ജില്ലാ വനിതാ ബോഡി ബിൽഡിംഗ് മത്സരത്തിൽ സ്വർണമെഡൽ നേടിയ കാജൽ ജനിത്തിനെയും ആദരിച്ചു. ജില്ലാപഞ്ചായത്തംഗം ബിൻഷ.ബി.ഷറഫ്, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ, സംസ്ഥാന സെക്രട്ടറി എസ്.സജീവ്, സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗം മരിയ എം. ബേബി, ജില്ലാപ്രസിഡന്റ് ജി.ആർ.രാജീവ്, സെക്രട്ടറി കെ.സുരകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന വനിതാകമ്മിറ്റിയംഗം ആർ.സരിത യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ സെക്രട്ടറി എസ്.ദേവികൃഷ്ണ സ്വാഗതവും കമ്മിറ്റിയംഗം ജി.എസ്.സരിത നന്ദിയും പറഞ്ഞു.