വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗിൽ ഡിപ്ലോമ / ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾ യോഗ്യത, പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 16ന് വൈകിട്ട് 5നകം നേരിട്ടോ തപാലിലോ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ എത്തിക്കണം. ഇന്റർവ്യു 19ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.