
നെയ്യാറ്റിൻകര: നിംസ് കോളേജ് ഒഫ് നഴ്സിംഗിൽ ബി.എസ്.സി നഴ്സിംഗ് പതിമൂന്നാം ബാച്ച്, എം.എസ്.സി നഴ്സിംഗ് പതിനൊന്നാം ബാച്ച് എന്നിവയുടെ പ്രവേശനോത്സവവും മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനചടങ്ങും പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ടി. ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവകലാശാലാ പരീക്ഷയിൽ മികച്ച വിജയം നേടിയ എം.എച്ച്. ഷംന, അമേതിസ്റ്റ് ലതീഷ്യാ, ഷീലു ഡൊമിനിക്, ആർ. അഫീറ മോൾ, സോയ തമ്പി, കെ.ആർ. അർച്ചന, എം.എസ്. വിഷ്ണു, ആർ. സൂര്യ, ബ്ലെസി ഫെർണാണ്ടസ്, എസ്.എസ്. ശാരിക എന്നിവരെയും ലോക കേൾവി ദിനത്തിലെ പോസ്റ്റർ പ്രസന്റേഷൻ വിജയികളായ കൃഷ്ണൻ നായർ, പൂർണിമ രാജ്, സൂര്യ മോഹൻ എന്നിവരെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ പ്രൊഫസർ ഡോ. എം.കെ.സി. നായർ മുഖ്യപ്രഭാഷണം നടത്തി. അക്കാഡമിക് കലണ്ടർ ഫാ. ടി. ബാബു നിംസ് അഡ്മിനിസ്‌ട്രേറ്റീവ് കോഓർഡിനേറ്റർ ശിവകുമാർ രാജിനു നൽകി പ്രകാശനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്‌ളിൻ, നിംസ് ട്രസ്റ്റ് എക്സികുട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്, നൂറുൽ ഇസ്ലാം ഡെന്റൽ കോളേജ് ഒഫ് സയൻസസ് പ്രിൻസിപ്പൽ ഡോ. എം. സാദിഖ് ഹുസൈൻ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു, നിംസ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ജെ. ഡെയ്സി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫിൻ വിനിത, മേഴ്‌സി റുസെലിൻ പ്രഭ തുടങ്ങിയവർ പങ്കെടുത്തു.