വെള്ളറട: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾ നൂറിൽ കൂടുതൽ പഠിക്കുന്ന അമ്പൂരി സെന്റ് തോമസ് എച്ച്. എസ്. എസിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് കൗൺസലിംഗ് എന്ന വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു.സെമിനാർ സി. കെ ഹരീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ: ജേക്കമ്പ് ചീരംവേലി,പി.ടി.എ പ്രസിഡന്റ് ഹേമചന്ദ്രൻ, പ്രിൻസിപ്പൽ ഈശോ ജോസ്, തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ വിദഗ്ദ്ധർ ക്ളാസെടുക്കും.