തിരുവനന്തപുരം:കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ ചുവപ്പ്,നീല,വെള്ള നിറങ്ങളിലുള്ള ബീക്കൺ ലൈറ്റുകൾ സ്ഥാപിക്കാൻ അനുമതി. മോട്ടോർ വാഹനവകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ചെയർമാൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ,ചീഫ് എൻജിനിയർമാർ,ഡിസ്ട്രിബ്യൂഷൻ - ട്രാൻസ്മിഷൻ മേഖലയിലെ ഡെപ്യൂട്ടി ചീഫ് എൻജിനിയർ,എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരുടെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയും അനുമതി നൽകി ഉത്തരവിറക്കിയത്. ദുരന്തനിവാരണ - അടിയന്തര പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ ലൈറ്റുകൾ ഉപയോഗിക്കാം. ലൈറ്റുകൾ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു.