night-

ചിറയിൻകീഴ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പൊതുയിടം ഞങ്ങളുടേത് എന്ന മുദ്രാവാക്യം ഉയർത്തി രാത്രി നടത്തം സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും സ്ത്രീകൾ ഒറ്റയ്ക്ക് നടന്ന് മംഗലപുരം ജംഗ്ഷനിൽ ഒത്തുചേർന്നു.ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ വി.അജികുമാർ, മീന അനിൽ, ബിനി, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,സി.ഡി.എസ്.ചെയർ പേഴ്സൺ ബിന്ദു ജെയിംസ്,അങ്കണവാടി വർക്കർമാരായ ശ്രീലത,പ്രീത,മോനിഷ, എന്നിവർ പങ്കെടുത്തു.