
കുറ്റിച്ചൽ:പരുത്തിപ്പള്ളി ഗവ.വി ആൻഡ് എച്ച് എസ്.എസിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ. ജയകുമാർ അദ്ധ്യക്ഷ വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ,ജില്ലാ പഞ്ചായത്തംഗം എ.മിനി,കാട്ടാക്കടഡി.വൈ.എസ്.പി കെ.എസ്.പ്രശാന്ത് ,കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ,ഗ്രാമ പഞ്ചായത്തംഗം എലിസബത്ത് സെൽവരാജ്,ബ്ലോക്ക് മെമ്പർ വി.രമേശൻ,കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.കിരൺ,അനിൽകുമാർ,വാർഡ് മെമ്പർ സമീനാ ബീവി . , പി.ടി.എ വൈസ് പ്രസിഡന്റ് എ. ബുഹാരി,പ്രിൻസിപ്പൽ ഹേമപ്രിയ.ആർ.എസ്, ഹെഡ്മിസ്ട്രസ് ഐറിൻ,വി.എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പൽ മഞ്ജു.ജി.എസ്സ് തുടങ്ങിയവർ സംസാരിച്ചു.ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനം ലഭിച്ച എസ്.പി.സി കേഡറ്റ് എസ്.അനന്ദുവിനെ ബ്ലോക്ക് പ്രസിഡന്റ് ഇന്ദുലേഖ അനുമോദിച്ചു.