തിരുവനന്തപുരം: വക്കം ദേവേശ്വര ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് 9-ാം ദിവസത്തെ തിരുവുത്സവ നാളിൽ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 4ന് സമൂഹ പൊങ്കാല,രാത്രി പള്ളിവേട്ട, തുടർന്ന് പള്ളി നിദ്ര. 12ന് പത്താം തിരുവുത്സവ നാളിൽ ക്ഷേത്രാചാര ചടങ്ങുകൾ കൂടാതെ വൈകിട്ട് 3.30ന് തിരു. ആറാട്ട്. ആറാടി തിരികെ രാത്രി 8ന് ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 8ന് തൃക്കൊടിയിറക്കം. തുടർന്ന് പഞ്ചവിംശതി കലശാഭിഷേക,​ പ്രസന്ന പൂജാ മംഗളാരതിയോടെ പത്തുദിനം നീണ്ട ഉത്സവം സമാപിക്കും. ഉത്സവം സർക്കാർ നിർദ്ദേശിച്ച എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്നതിനാൽ ഭക്തജനങ്ങളുടെ പരിപൂർണ സഹകരണം ഉണ്ടാകണമെന്ന് വക്കം ദേവേശ്വര ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം.ഡി മോഹൻദാസ് അറിയിച്ചു. പൊങ്കാല 11ന്.