
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ തൊഴിലുറപ്പ് സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഈ വർഷം 2,474 കോടി രൂപ പദ്ധതിയുടെ ഭാഗമായി വനിതകളുടെ കൈയിൽ എത്തിക്കാൻ സാധിച്ചെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 13 വരെ നടത്തുന്ന ഐക്കോണിക്ക് വീക്കിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.