v

തിരുവനന്തപുരം: മന്ത്രിസഭായോഗം ചേർന്ന ഇന്നലെ മന്ത്രിസഭാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസിൽ ഒത്തുചേർന്നു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു മുഖ്യമന്ത്രിയുടെ വസതിയിൽ സൗഹാർദ്ദ വിരുന്നൊരുക്കിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എല്ലാ മാസവും ആദ്യത്തെ മന്ത്രിസഭായോഗം ചേരുന്ന ദിവസം വൈകുന്നേരങ്ങളിൽ മന്ത്രിമാരുടെ വസതികളിൽ ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത് മുടങ്ങിയത്. 2019 അവസാനം വരെ ഇത് തുടർന്നിരുന്നു.

കൊവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് കൂടിച്ചേരൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെ വസതികളിലും തുടർന്നുള്ള മാസങ്ങളിൽ സംഗമം സംഘടിപ്പിച്ചേക്കും.