peyad

മലയിൻകീഴ് : വിളപ്പിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലും വിദ്യാ പ്രബോധിനി ഗ്രാമീണ ഗ്രന്ഥശാലയും ചേർന്ന് സ്ഥാപിച്ച പുസ്തകക്കൂടിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനൻ,വൈസ് പ്രസിഡന്റ് ഡി.ഷാജി,പഞ്ചായത് അംഗങ്ങളായ വത്സലകുമാരി,എം.സി.സുരേഷ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ബി.രാജഗോപാൽ, എം.പി.സുനിൽകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് എൻ.ദാമോദരന്‍നായർ,സെക്രട്ടറി കെ.രാജൻ,കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു.