
തിരുവനന്തപുരം:ജില്ലാപഞ്ചായത്ത് ജില്ലാ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പട്ടികവർഗ വിഭാഗക്കാർ നേരിടുന്ന സാമൂഹ്യചൂഷണങ്ങൾക്കെതിരെയുള്ള കരുതലും പ്രതിരോധവും പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ എസ്.സുനിത അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ രാധാകൃഷ്ണൻ,എം.ജലീൽ, ആർ.സുഭാഷ്, അൻസജിത റസൽ, ജില്ലാപഞ്ചായത്ത് സെക്രട്ടറി റോയി മാത്യു, ജയരാജ് പി.കെ, റഹീം എ, ശ്രീലത ആർ.എസ്, സബീന ബീഗം തുടങ്ങിയവർ പങ്കെടുത്തു.വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി,എസ്.ടി പ്രൊമോട്ടറുടെ തുച്ഛമായ വരുമാനം കൊണ്ട് രണ്ട് മക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കിയ സുമതിയെയും ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജയലക്ഷ്മിയെയും വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആദരിച്ചു.