ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബ് വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വയം തൊഴിൽ പരിപോഷിപ്പിക്കുന്നതിനായി വനിതകൾക്ക് തയ്യൽ മെഷീനുകൾ നൽകി. ആറ്റിങ്ങലിൽ നടന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ കെ. ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രോജക്ടുകളുടെ നിർവഹണം മുൻ ഗവർണർ ഡോക്ടർ എൻ.എൻ. മുരളിയും നിർവഹിച്ചു. ചിറയിൻകീഴ് ലയൺസ് ക്ലബിന്റെ പ്രോജക്ടുകൾ ഡിസ്ട്രിക്ട് പി.ആർ.ഒയും ക്ലബ് പ്രസിഡന്റുമായ ടി. ബിജുകുമാർ ഉപഭോക്താക്കൾക്ക് നൽകി.
കിഴുവിലം പഞ്ചായത്ത് അംഗം അനീഷ്, റീജിയണൽ ചെയർപേഴ്സൺ ഡോ. പി. രാധാകൃഷ്ണൻ നായർ, പ്രോജക്ടുകൾക്ക് നേതൃത്വം വഹിച്ചു. സോൺ ചെയർമാന്മാരായ ബി. അനിൽകുമാർ, ഡോ. സതീശൻ, ചിറയിൻകീഴ് ലയൺസ് ക്ലബ് സെക്രട്ടറി ജി. ചന്ദ്രബാബു, അനിൽകുമാർ, വിഭുകുമാർ, ഡോ. കെ.ആർ. ഗോപിനാഥൻ, ഷാജികുമാർ,രാധാകൃഷ്ണൻ നായർ എന്നിവരെ ആദരിച്ചു.