
വിഴിഞ്ഞം: അമ്മയ്ക്കും സഹോദരിക്കുമൊപ്പം ചായകുടിക്കാൻ തട്ടുകടയിലെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച കടയുടമയെ അറസ്റ്റുചെയ്തു. വെങ്ങാനൂരിൽ തട്ടുകട നടത്തുന്ന ശ്രീകണ്ഠൻ നായരെ(70) ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം.ചായകൊണ്ടുവച്ചതിനുശേഷം വിദ്യാർത്ഥിനിയെ കയറി പിടിച്ചുവെന്നാണ് പരാതി. വിഴിഞ്ഞം എസ്.ഐ. ജി.വിനോദിന്റെ നേതൃത്വത്തിലുളള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ രക്ഷിതാവ് നൽകിയ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു.