
തിരുവനന്തപുരം: നാഫെഡുമായി ചേർന്ന് കൃഷിവകുപ്പ് ഇന്നലെ ആരംഭിച്ച കൊപ്ര സംഭരണത്തോട് കർഷകരുടെ തണുത്ത പ്രതികരണം. പ്രാഥമിക സഹകരണ സംഘങ്ങളിൽ കർഷകർ വിവരം അറിയാൻ എത്തിയിരുന്നു. കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിബന്ധന. കിലോയ്ക്ക് 105 രൂപ 90 പൈസയാണ് താങ്ങുവില. വിപണി വിലയും സംഭരണ വിലയും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാത്തതിനാൽ കർഷകർ താല്പര്യം കാട്ടിയില്ല.പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 3.40 രൂപ യാണ് ഇൻസെന്റീവായി നൽകുന്നത്. വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയിൽ നല്ല വിലയുള്ളതിനാൽ തേങ്ങയും കൊപ്രയും വിൽക്കാൻ ബുദ്ധിമുട്ടില്ലെന്ന് കർഷകർ പറയുന്നു.