
വെമ്പായം:വെമ്പായം ഫാമിലി ഹെൽത്ത് സെന്ററിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. മണ്ഡലത്തിലെ ഫാമിലി ഹെൽത്ത് സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണനനൽകുമെന്നും ഒ.പി യും ലാബ് സൗകര്യവും ആവശ്യമരുന്നുകളും ഉൾപ്പെടെ ലഭ്യമാകുന്ന നിലവാരത്തിലേക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ ചെലവില്‍ നിർമ്മാണം ആരംഭിക്കുന്ന ഈ കെട്ടിടത്തിൽ ഒ.പി റൂം,മെഡിക്കൽ ഓഫീസറുടെ റൂം, ഡോക്ടർമാരുടെ മുറികൾ,നഴ്സസ് സ്റ്റേഷൻ, ഫാർമസി, ലാബ്, ഇൻജക്ഷൻമുറി, രോഗികൾക്ക് വെയിറ്റിംഗ് ഏരിയാ,ടോയ്‌ലെറ്റ് എന്നിങ്ങനെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള സ്വാഗതം പറഞ്ഞു.