water

കിളിമാനൂർ:ബ്ളോക്ക് പഞ്ചായത്തിൻ കീഴിൽ കിളിമാനൂർ ഡിവിഷനിലെ വിവിധ എൽ.പി സ്കൂളുകൾക്ക് അനുവദിച്ച വാട്ടർ പ്യൂരിഫയറുകളുടെ ഉദ്ഘാടനം നടന്നു. ഡിവിഷനുകീഴിൽ കിളിമാനൂർ ഗവ.എൽ.പി സ്കൂൾ,കൊട്ടാരം സ്പെഷ്യൽ യു.പി സ്കൂൾ, ചെങ്കിക്കുന്ന് എൽപി.എസ്,ആരൂർ ഗവ.എൽ.പി.എസ് എന്നിവിടങ്ങളിൽ പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. കിളിമാനൂർ ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷംനാദ് അദ്ധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്തംഗം ജെ.സജികുമാർ, കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ,സ്കൂൾ പ്രഥമാദ്ധ്യാപകൻ അലക്സാണ്ടർ ബേബി,സ്കൂൾ വികസന സമിതി ചെയർമാൻ രതീഷ് പോങ്ങനാട്,അദ്ധ്യാപിക ജെ.നിസ്സ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ ജി.ബിന്ദു,എം.എൻ ബീന, എ.മുരളീധരൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ സംസാരിച്ചു.