congre

കിളിമാനൂർ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെയുള്ള സി.പി.എം നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് അടയമൺ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കുഴി ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ആർ. ഷമീം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ജോഷി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ചെറുനാരകംകോട് ജോണി, ഷീജ സുബൈർ,​ ഹരിശങ്കർ ,ഷീമാ സണ്ണി, അരുൺരാജ് എന്നിവർ സംസാരിച്ചു.