
കല്ലറ: മിതൃമ്മല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 2020-22 ബാച്ച് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ഡി.കെ. മുരളി എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി അദ്ധ്യക്ഷയായ ചടങ്ങിൽ വാർഡ് മെമ്പർ ബാലചന്ദ്രൻ, പാങ്ങോട് ഐ.എസ്.എച്ച്.ഒ സുനീഷ്, എസ്.ഐ ജയൻ, പി.ടി.എ പ്രസിഡന്റ് ഷാജികുമാർ, പ്രിൻസിപ്പൽ വിജയ് കുമാർ, ഹെഡ് മാസ്റ്റർ സുനിൽ കുമാർ, ഡി.ഐമാരായ ജുനൈദ്, സിന്ധു എന്നിവർ പങ്കെടുത്തു.