
കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൂടിയ സി.ഡി.എസ് ചെയർപേഴ്സൺമാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് സി.ഡി.എസ് ചെയർപേഴ്സൺമാരെയും പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,ബ്ലോക്ക് സെക്രട്ടറി ശ്രീജാ റാണി, ജീവനക്കാർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.