
നെടുമങ്ങാട്:അയൽവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. പൗഡിക്കോണം ഗാന്ധിപുരം പുതുവൽ പുത്തൻകട വീട്ടിൽനിന്ന് ആനാട് മൂഴി വടക്കേക്കോണം തെക്കതിൽ വീട്ടിലെ അഭി എന്ന അഭിലാഷി (38)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 6ന് രാത്രി വീടിന്റെ മുന്നിൽ നിന്ന് ചീത്തവിളിച്ചത് ചോദ്യംചെയ്ത അയൽവാസിയായ ഷിബുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് പിടിയിലായത്. ക്രിമിനലായ ഇയാൾക്കെതിരെ നെടുമങ്ങാട്, കഴക്കൂട്ടം, പോത്തൻകോട് സ്റ്റേഷനുകളിൽ കേസുണ്ട്. ഷിബുവിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സൂര്യ കെ.ആർ, എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു .സി, അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.