ഉഴമലയ്ക്കൽ:എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയിലെ സർവ്വമത തീർത്ഥാടന കേന്ദ്രമായ ലക്ഷ്മിമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം സമൂഹ പൊങ്കാലയോടെ ഇന്ന് സമാപിക്കും.ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളായി ഭക്തിയുടെ ലഹരിയിലായിരുന്ന ഉഴമലയ്ക്കൽ പ്രദേശത്തിൽ ഉത്സവ സമാപനമാകും.ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം.9ന് സമൂഹ പൊങ്കാല.10ന് പട്ടും താലിയും ചാർത്തൽ.വൈകിട്ട് 4.30ന് നാദസ്വര കച്ചേരി.വൈകിട്ട് 5ന് ഉരുൾ.5ന് ആറാട്ട് കുത്തിയോട്ട ഘോഷയാത്ര.പുളിമൂട് ആറാട്ട് കടവിൽ നിന്നും കുളപ്പട ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്ത് ഘോഷയാത്ര രാത്രി 10ന് ക്ഷേത്രത്തിൽ സമാപിക്കും.രാത്രി 7ന് ആത്മീയ പ്രഭാഷണം.വെളുപ്പിന് മൂന്നിന് ഗുരുസി.തിരുവാതിര സമാപന ദിവസമായ ഇന്ന് ശാഖയുടെ കീഴിലുള്ള ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ അറിയിച്ചു.