
പൂവാർ: ഡി.വൈ.എഫ്.ഐ കാഞ്ഞിരംകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ലാസിൽ ഒരു ക്ലോക്ക് പദ്ധതിക്ക് തുടക്കമായി. കാഞ്ഞിരംകുളം ഗവ. ഹൈസ്കൂളിൽ ആരംഭിച്ച പദ്ധതി സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ. പി.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്.സി പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് സമയം അറിയാൻ സഹായകരമാകുന്ന തരത്തിൽ എല്ലാ ക്ലാസുകളിലും ക്ലോക്കുകൾ സ്ഥാപിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ഷൈലജ കുമാരി, വൈസ് പ്രസിഡന്റ് കെ. ചെല്ലപ്പൻ, ഹെഡ്മിസ്ട്രസ് കെ. രാധ, കാഞ്ഞിരംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. വിജയൻ, സുർജിത്ത്, അജു ,അച്ചൂ, വി. ജോയി തുടങ്ങിയവർ പങ്കെടുത്തു.