nirmana-purogathi-vilayir

കല്ലമ്പലം: വർക്കല മണ്ഡലത്തിലെ നാവായിക്കുളം പഞ്ചായത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വെള്ളൂർക്കോണം - കൈപ്പത്തിക്കോണം കലുങ്കിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണപ്രവർത്തനങ്ങളുടെ നിർമ്മാണ പുരോഗതി അഡ്വ.വി. ജോയി എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി. ഇരു കരകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കലുങ്കുകളിൽ ഒന്നാണിത്. പ്രദേശത്തെ ജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുകയായിരുന്നു. കലുങ്കിന്റെയും റോഡിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് പൂർത്തിയാകുന്നത്.