കാരേറ്റ് :മേജർ കുറ്റൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കുറ്റൂർ ഉത്സവം ഇന്ന് തുടങ്ങി 18ന് സമാപിക്കും.ഇന്ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 7 ന് മഹാ നിവേദ്യം, ഭാഗവത പാരായണം, വൈകിട്ട് 4 ന് മാടൻനടയിൽ വിളക്ക്, പഞ്ചവാദ്യം, 6ന് പുഷ്പാലങ്കാരവും വിളക്കും, രാത്രി 8 ന് തൃക്കൊടിയേറ്റ് ,ക്ഷേത്രതന്ത്രിയെയും ക്ഷേത്ര മേൽശാന്തിയെയും, മുൻ മേൽശാന്തിമാരെയും ആദരിക്കൽ, ആദരിക്കുന്നത് മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്, 9 ന് നാടൻപാട്ട്. 12 ന് രാവിലെ രാവിലെ 6 ന് ഭാഗവത പാരായണവും പുഷ്പാപാലങ്കാരവും വിളക്കും, വൈകിട്ട് 5 ന് ശനീശ്വരപൂജ, രാത്രി 8.30 ന് തിരുവനന്തപുരം നാട്യോദയുടെ കലാസന്ധ്യ.13 ന് രാവിലെ 6 ന് ഭാഗവത പാരായണം, കളഭാഭിഷേകം, പുഷ്പാങ്കാരവും വിളക്കും, വൈകിട്ട് 6 ന് ഭജന, രാത്രി 8 ന് ഗാന മഞ്ജരി. 14 ന് രാവിലെ 6 ന് ഭാഗവത പാരായണം, പുഷ്പാലങ്കാരവും വിളക്കും, രാത്രി 7 ന് നൃത്തനൃത്യങ്ങൾ.15 ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 8 ന് ആദിത്യപൊങ്കാല, ഭാഗവത പാരായണം, 10 മുതൽ വിശേഷാൽ നാഗരൂട്ട് ( പുള്ളുവൻ പാട്ടോടുകൂടി), പുഷ്പാലങ്കാരവും വിളക്കും, രാത്രി 8 മുതൽ കരോക്കെ ഗാനമേള, 16 ന് രാവിലെ 6 ന് ഭാഗവത പാരായണം' പുഷ്പാലങ്കാരവും വിളക്കും, വൈകിട്ട് 5 ന് സോപാന സംഗീതം,രാത്രി 8 ന് നാടകം ഇതിഹാസം.17 ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 9 ന് ഉത്സവ ബലി, 11 ന് ഉത്സവബലി ദർശനം,വൈകിട്ട് 4 ന് നാദസ്വരം, പഞ്ചവാദ്യം, 4.30 ന് ഷ്യൂഷൻ വിത്ത് ശിങ്കാരിമേളം, 5.30 ന് കാഴ്ച ശീവേലി,7.30 ന് നടയിൽ സേവ, രാത്രി 8.30 ന് ഗാനമേള, 11.30 ന് പള്ളിവേട്ടയും വിളക്കും.18 ന് രാവിലെ 5 ന് പള്ളി ഉണർത്തൽ, കണി ദർശനം, തൃക്കൊടിയിറക്ക് തുടർന്ന് തിരു ആറാട്ട് ,ആറാട്ടു ദർശനം, പ്രസാദ ഊട്ട്.