കടക്കാവൂർ: കടക്കാവൂർ വഴി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് പുനരാരംഭിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭ കടക്കാവൂർ മണ്ഡലം ഭാരവാഹികൾ പ്രദീപ് ഭജന മഠം, ഷിബു കടക്കാവൂർ എന്നിവരുടെ നേതൃത്വത്തിൽ വി. ശശി എം.എൽ. എയ്കികും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. കടക്കാവൂരിൽ നിന്നും മലയോര മേഖലയായ കിളിമാനൂർ, പാലോട്, മടത്തറ ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന സർവീസുകൾ കൃഷിക്കാർക്കും, മത്സ്യ തൊഴിലാളികൾക്കും വളരെ പ്രയോജനകര മായിരുന്നു. അതുപോലെ വർക്കല നിന്നും ആരംഭിച്ചു കടക്കാവൂർ വഴി തലസ്ഥാനതേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറും ഓഡിനറി ബസ്സുകളും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും മെഡിയ്ക്കൽ കോളേജ് ആശുപത്രകളിൽ പോകുന്നവർക്കും വളരെ സൗകര്യപ്രദമായിരുന്നു. ഈ ബസുകൾ എല്ലാം തന്നെ സർവീസ് പുനസ്ഥാപിക്കണം എന്നാണ് കിസാൻ സഭ നൽകിയ നിവേദനതിൽ ആവശ്യപ്പെടുന്നത്.