കിളിമാനൂർ: പോങ്ങനാട് തെക്കതിൽ ദേവിക്ഷേത്രത്തിലെ തിരുവാതിര ഉത്സവം 11, 12 തീയതികളിൽ നടക്കും.ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം,പ്രതിഭാ സായാഹ്നം, ചികിത്സാധനസഹായ വിതരണം,കലാപരിപാടികൾ എന്നിവ നടക്കും. 11ന് വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനവും പ്രതിഭാ സായാഹ്നവും കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.പ്രമുഖ മാധ്യമ പ്രർത്തകനായ ഷാനവാസ് പോങ്ങനാട് മുഖ്യാതിഥി യായിരിക്കും.വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ ഫയർ ആൻഡ് റെസ്ക്യൂ അവാർഡ് നേടിയ ടി.വിനോദ് കുമാറിനെയും, ജി.ജി ഗിരികൃഷ്ണൻ(യുവജന പുരസ്ക്കാരം), രതീഷ് പോങ്ങനാട്‌(മാധ്യമ പ്രവർത്തനം),അജൻ (യുവകർഷകൻ),അമൽ(ജീവകാരുണ്യം)പൂജാ ഹരി,അമൃത സുരേഷ്(കല),പേരൂർ തുളസി (സാഹിത്യം),എം.കെ രാജേഷ്(കായികം,ഉഷാ രാജൻ,ഓമന,രാധാമണി(കൊവിഡ് പ്രതിരോധം) എന്നിവരെ പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും.കേരള സർവകലാശാലയിൽ നിന്ന് എം.എ സംസ്കൃതം ഒന്നാം റാങ്ക് നേടിയ രാജ ലക്ഷ്മിയെ അനുമോദിക്കും.തുടർന്ന് വിദ്യാഭ്യസ അവാർഡ്,ചികിത്സ സഹായ വിതരണവും നടക്കും.രാത്രി 8 ന് നാടകം. മാർച്ച് 12ന് 5.30ന് കരോക്കെ ഗാനമേള, 6 ന് നാടൻപാട്ട്, രാത്രി 8.30 ന് ഗാനമേള എന്നിവയും ഉണ്ടാകും.