നെടുമങ്ങാട്:സി.പി.ഐ ഇരുമ്പ ബ്രാഞ്ച് സമ്മേളനം അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു ഉദ്ഘാടനം ചെയ്തു.അരുവിക്കര വിജയൻ നായർ, ഡ്വ.എസ്.എ.റഹിം,എൻ. മനോഹരൻ നായർ, ബാലചന്ദ്രൻ നായർ,മാവിറവിള രവി, ഇ.എം. റഹിം,ഭാസിക്കുട്ടി നായർ,സുനിൽ രാജ്, സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.കുന്നത്തുനട മുതൽ കുമ്മി വരെ ഉള്ള പൈപ്പ്‌ലൈൻ റോഡ് ഇന്റർലോക്ക് ചെയ്ത് സംരക്ഷിക്കണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ വാട്ടർ അതോറിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.ബ്രാഞ്ച് സെക്രട്ടറിയായി ഇരുമ്പ അനിൽകുമാറിനെയും,അസിസ്റ്റന്റ് സെക്രട്ടറിയായി എ.ശശിധരനെയും തിരഞ്ഞെടുത്തു.