വർക്കല: കിസാക്കിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലഘട്ടത്തിൽ മരണമടഞ്ഞ കലാസാഹിത്യ പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങും ഗാനസന്ധ്യയും 12ന് വൈകുന്നേരം 5 മണിക്ക് വർക്കല മുനിസിപ്പൽ പാർക്കിൽ നടക്കും. അനുസ്മരണ സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.കിസാക്ക് പ്രസിഡന്റ് ഷോണി ജി ചിറവിള അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ കെ.എം.ലാജി പങ്കെടുക്കും.കവയിത്രി സുഗതകുമാരി, ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം,ഗാനരചയിതാവ് ബിച്ചുതിരുമല, സിനിമാ നടന്മാരായ നെടുമുടി വേണു, ജി.കെ.പിളള,, നടി കെ.പി.എ.സി ലളിത, ഗായിക ലതാമങ്കേഷ്ക്കർ, ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ എസ്.ചന്ദ്രബാബു, ഗായികയും നർത്തകിയുമായ പ്രൊഫ.ഗേളിഷാഹിദ് എന്നിവരെ യഥാക്രമം, ഡോ.ബി.ഭുവനേന്ദ്രൻ, അഡ്വ.എസ്.കൃഷ്ണകുമാർ, വർക്കല അശോക് കുമാർ, ഉണ്ണി ജി കണ്ണൻ, ശരണ്യാസുരേഷ്, കെ.എം.ലാജി, പുന്നമൂട് രവി, ഷോണി ജി ചിറവിള എന്നിവർ അനുസ്മരിക്കും. തുടർന്ന് ഗാനസന്ധ്യ.