
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഹയർസെക്കൻഡറിതലം വരെ അദ്ധ്യാപക യോഗ്യതാ പരീക്ഷകളിൽ മാർക്കിളവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 3000 രൂപ സ്കോളർഷിപ്പും അനുവദിക്കണമെന്ന് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷന്റെ ശുപാർശ.
കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തിയ റിപ്പോർട്ട്, ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യതയടക്കം പരിശോധിച്ച് തീരുമാനമെടുക്കാൻ കൂടിയാണ് മാറ്റിവച്ചത്. റിപ്പോർട്ടിൽ ആവശ്യമെന്ന് തോന്നുന്ന നിർദ്ദേശങ്ങളാകും നടപ്പാക്കാനിട.
മറ്റ് ശുപാർശകൾ:
□വിദ്യാർത്ഥി സ്കോളർഷിപ്പിന് മന്നത്ത് പത്മനാഭൻ, ചട്ടമ്പിസ്വാമി, വി.ടി.ഭട്ടതിരിപ്പാട്, ആർച്ച് ബിഷപ് മാർ ഇവാനിയോസ് എന്നിവരുടെ പേരുകൾ.
□വിദേശപഠനത്തിന് സ്കോളർഷിപ്പ് 10ലക്ഷം.
□പി.എസ്.സി, സഹകരണസർവീസ് ബോർഡ്, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷകളിൽ മുന്നാക്കക്കാർക്ക് പ്രായപരിധിയിളവ്.
□പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ തൊഴിൽരഹിതർക്ക് സ്റ്റാർട്ടപ്പിന് 10 ലക്ഷം.
□സ്ത്രീകൾക്ക് വായ്പാ പലിശനിരക്ക് കുറയ്ക്കണം.
□ചെറുപ്പക്കാർക്ക് സൗജന്യപരിശീലനത്തിന് ജില്ലാതലങ്ങളിൽ കോച്ചിംഗ് സെന്റർ.
□കരിയർ ഗൈഡൻസും നൈപുണ്യ വികസനവും.
□4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവർക്ക് പാർപ്പിടനിർമാണത്തിന് 5ലക്ഷം വരെ വായ്പ.
□ ലൈഫ് പദ്ധതിയിൽ വീടനുവദിക്കുമ്പോൾ യുക്തമായ വിഹിതം.
□എക്കണോമിക്കലി വീക്കർ സെക്‌ഷൻ (ഇ.ഡബ്ളിയു.എസ്) മാനദണ്ഡങ്ങളിലെ വൈരുദ്ധ്യം നീക്കി ഏകീകരിക്കണം.
□സർക്കാർ അംഗീകൃത കോഴ്സുകൾക്കെല്ലാം ഇ.ഡബ്ളിയു.എസ് സംവരണമുറപ്പാക്കണം.
□ഇ.ഡബ്ളിയു.എസ് സർട്ടിഫിക്കറ്റ് നൽകൽ സേവനാവകാശ പരിധിയിലാക്കണം.
□മുന്നാക്കക്ഷേമ വകുപ്പും ഡയറക്ടറേറ്റും ജില്ലാതല ഓഫീസുകളും കളക്ടറേറ്റുകളിൽ പ്രത്യേക സെല്ലുകളും.
□സമുന്നതി സ്കീമിന്റെ ബഡ്ജറ്റ് വിഹിതം 100കോടിയാക്കണം.
□ജീർണാവസ്ഥയിലുള്ള വീടുകൾ നവീകരിക്കാൻ 10കോടി.
□മംഗല്യ സമുന്നതി പദ്ധതിക്കായി 5കോടി.
□നബാർഡിൽ നിന്നുള്ള മൈക്രോഫിനാൻസിംഗ് വായ്പയ്ക്ക് അമിതപലിശ തടയണം.
□വിധവകൾക്കും ഭിന്നശേഷിക്കാർക്കും വീടുപണി പൂർത്തിയാക്കുന്ന പദ്ധതിയിൽപ്പെടുത്തി 50,000രൂപ വായ്പ.
□ 4ലക്ഷം വരെ വരുമാനമുള്ള കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് 3ലക്ഷം വരെ വായ്പ.
മുന്നാക്ക വിഭാഗ കമ്മിഷന്റെ
കാലാവധി 5 വർഷമാക്കണം
തിരുവനന്തപുരം: മുന്നാക്ക വിഭാഗ കമ്മിഷന്റെ കാലാവധി അഞ്ച് കൊല്ലമായി വർദ്ധിപ്പിക്കണമെന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷൻ നിർദ്ദേശിച്ചു.