തിരുവനന്തപുരം:ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കോൺഫ്രെ കൺസ്യൂമർ ഫോറം 13ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് 1 മണിവരെ പൂജപ്പുര ഗവൺമെന്റ് യൂ.പി സ്കൂൾ അങ്കണത്തിൽ 'ഉണരൂ ഉപഭോക്താവേ ഉണരൂ' എന്ന പോസ്റ്റർ ഡിസൈനിംഗ് മത്സരം സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കും.സമ്മാനദാനവും ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണവും കോൺഫ്റയുടെ ഇരുപതാം വാർഷികവും 15ന് വൈകിട്ട് 4ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി മേയർ പി.കെ രാജു സമ്മാനദാനം നിർവഹിക്കും.വി.വി.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ:9447261253,9447045257