kovalam

കോവളം : എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ വാഴമുട്ടത്ത് പുതുതായി പണിത ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 7 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യൂണിയൻ മന്ദിരത്തിന് സമീപം പണികഴിപ്പിക്കുന്ന പ്രാർത്ഥനാ മണ്ഡപത്തിന്റെ ശിലാ സ്ഥാപനം പ്രീതി നടേശനും നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി,എം.വിൻസെന്റ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ അദ്ധ്യക്ഷത വഹിക്കും.കവിയും ഗാനരചയിതാവുമായ ശിവാസ് വാഴമുട്ടവും സഹധർമ്മിണി മിനി മേടയിലും ചേർന്ന് യൂണിയൻ മന്ദിര നിർമ്മാണത്തിന് നൽകിയ ഒരു ലക്ഷം രൂപ യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുശീലൻ,വിശ്വനാഥൻ കോൺട്രാക്ടർ,കരുംകുളം പ്രസാദ്, പുന്നമൂട് എസ്.എൻ.വി സുധാകരൻ, മംഗലത്തുകോണം ആർ. തുളസീധരൻ,മണ്ണിൽ മനോഹരൻ, വേങ്ങപ്പൊറ്റ സനിൽ, കട്ടച്ചൽകുഴി പ്രദീപ്, കോവളം ബി.ശ്രീകുമാർ , ഡോ. നന്ദകുമാർ , സി. ഷാജിമോൻ , യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ മുല്ലൂർ വിനോദ് കുമാർ, സെക്രട്ടറി ദീപു അരുമാനൂർ,സൈബർ സേന ജില്ലാ കമ്മിറ്റി അംഗം മനോജ് കുമാർ,സൈബർ സേന കൺവീനർ വരുൺകൃഷ്ണൻ, വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീതാ മധു,വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ലതികകുമാർ, കൺവീനർ വിനിത, യൂത്ത് മൂവ്മെന്റ് , സൈബർ സേന, വനിതാ സംഘം നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കോവളം ടി.എൻ. സുരേഷ് (ചെയർമാൻ), എസ്.സുശീലൻ (ജനറൽ കൺവീനർ), തോട്ടം പി. കാർത്തികേയൻ (കൺവീനർ), യൂണിയന്റെ കീഴിലെ 34 ശാഖയിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ ഉൾപ്പെടെ നൂറ്റിയൊന്ന് പേർ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകി.