congress

തിരുവനന്തപുരം: നിർണായകമായ യു.പിയിലും സ്വന്തം തട്ടകമായിരുന്ന പഞ്ചാബിലുമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ദയനീയ പതനം കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നു.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണ കാമ്പെയിൻ മന്ദഗതിയിൽ നീങ്ങുന്നതിന് പുറമേ, ഡി.സി.സി പുനഃസംഘടന രൂക്ഷമായ തർക്കം കാരണം മുന്നോട്ട് പോകാനാവാത്തതും കേരളത്തിൽ തലവേദനയായി നിൽക്കുന്നതിനിടയിലാണ് ,നിർണായക തിരഞ്ഞെടുപ്പ് വിധികൾ അഖിലേന്ത്യാതലത്തിൽ കോൺഗ്രസിനെ തകർത്തുകളഞ്ഞത്.

ചേരിപ്പോരും പരസ്‌പരമുള്ള ചെളിവാരിയെറിയലുകളുമെല്ലാമായി പഞ്ചാബിൽ സ്വയം കുഴിയിൽ ചാടിയ കോൺഗ്രസിന് നൽകേണ്ടി വന്നത് കനത്ത വിലയാണ്. അതേ അളവിലല്ലെങ്കിലും കേരളത്തിലെ കോൺഗ്രസിലും മുൻനിര നേതാക്കൾക്കിടയിൽ ശീതസമരം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണി നടത്തിയപ്പോൾ മുറിവേറ്റ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കൾ പുതിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇനിയും ഉൾക്കൊള്ളാനാവാത്ത മാനസികാവസ്ഥയിലാണ്.

പഞ്ചാബ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വലിയ പാഠമാണെന്ന് സംസ്ഥാന കോൺഗ്രസ് ക്യാമ്പിലെ പലരും അടക്കം പറയുന്നുണ്ട്. നേതൃതലത്തിലെ അസ്വാരസ്യം ഇനിയും പരിഹരിച്ചില്ലെങ്കിൽ രണ്ട് കൊല്ലത്തിനപ്പുറം വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാണ് നേതൃത്വത്തെ കാത്തിരിക്കുന്നതെന്ന അഭിപ്രായവുമുണ്ട്. പുതിയ നേതൃത്വം വന്നശേഷം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചും മറ്റും താഴെത്തട്ടിൽ പാർട്ടിയിൽ ഉണർവുണ്ടാക്കി വന്നതായിരുന്നു. എന്നാൽ, പുന:സംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകിയതോടെ വീണ്ടും താഴേക്കിടയിൽ നിരാശ പടർന്നു.. രണ്ട് മാസമായി തുടരുന്ന പുന:സംഘടനാ ചർച്ചകൾ എങ്ങുമെത്താതെ അനിശ്ചിതമായി നീളുങങകയാണ്.

എ.ഐ.സി.സിയുടെ തിരഞ്ഞെടുപ്പ് കലണ്ടർ പ്രകാരം അംഗങ്ങളുടെ പട്ടികയും വിവിധ കമ്മിറ്റികളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയും ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിക്കണം. എന്നാൽ അംഗങ്ങളെ മുഴുവൻ ചേർത്തിട്ടേ കേരളത്തിൽ സ്ഥാനാർത്ഥിപട്ടിക തയാറാക്കൽ തുടങ്ങാനാവൂ. ഈ മാസം 31നകം അംഗത്വ പ്രചരണം പൂർത്തിയാകുമോയെന്നതിലും ഉറപ്പില്ല.

 പ്ര​തി​ഫ​ലി​ച്ച​ത്പ്രാ​ദേ​ശിക വി​കാ​രം​:​ ​കെ.​ സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ദേ​ശി​ക​ ​രാ​ഷ്ട്രീ​യ​ ​വി​കാ​രം​ ​പ്ര​തി​ഫ​ലി​ച്ച​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​മാ​ണ് ​അ​ഞ്ച് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​യ​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
ദേ​ശീ​യ​ ​രാ​ഷ്ട്രീ​യ​വും​ ​ജ​ന​കീ​യ​ ​വി​ഷ​യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്തോ​യെ​ന്ന​ത് ​സം​ശ​യ​മാ​ണ്.​ ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​മേ​ൽ​ ​എ​ത്ര​ത്തോ​ളം​ ​ആ​ധി​പ​ത്യം​ ​സ്ഥാ​പി​ക്കു​ന്നു​ ​എ​ന്ന​തി​ന് ​തെ​ളി​വാ​ണ്തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.​ ​ഇ​ത് ​അ​പ​ക​ട​ക​ര​മാ​യ​ ​പ്ര​വ​ണ​ത​യാ​ണ്.​ ​അ​ധി​കാ​ര​വും​ ​പ​ണ​വും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തെ​ ​ഒ​രു​പ​രി​ധി​വ​രെ​ ​സ്വാ​ധീ​നി​ച്ചു​വെ​ണ് ​യു.​പി​യി​ലെ​ ​ഫ​ല​ത്തി​ലൂ​ടെ​ ​ബോ​ദ്ധ്യ​മാ​കു​ന്ന​ത്.​ ​ദ​ളി​ത​ർ​ക്കും​ ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​എ​തി​രാ​യ​ ​അ​തി​ക്ര​മ​ങ്ങ​ളും​ ​ജാ​തി​യു​ടെ​യും​ ​മ​ത​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ക്കു​ന്ന​തും​ ​മ​ത​സ്പ​ർ​ധ​ ​വ​ള​ർ​ത്തു​ന്ന​ ​വി​ഷ​ലി​പ്ത​മാ​യ​ ​പ്ര​സം​ഗ​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​ഷ​യ​ങ്ങ​ൾ​ ​യു.​പി​ ​യി​ൽ​ ​ച​ർ​ച്ച​യാ​യി​ല്ല.​ ​ദാ​രി​ദ്ര്യ​ ​നി​ർ​മാ​ർ​ജ​ന​ത്തി​ൽ​ ​വ​ള​രെ​ ​നി​രാ​ശാ​ജ​ന​ക​മാ​യ​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​ ​വ​ച്ച​ ​സം​സ്ഥാ​ന​മാ​ണ് ​ഉ​ത്ത​ർ​പ്ര​ദേ​ശ് .
തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ ​നേ​ട്ടം​ ​ഉ​ണ്ടാ​ക്കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ൽ​ ​സി.​പി.​എം​ ​മു​ഖ്യ​മ​ന്ത്രി​ ​സ​ന്തോ​ഷി​ക്കു​ക​യാ​ണ്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ​രാ​ജ​യം​ ​മ​തേ​ത​ര​ത്വ​ത്തി​ന്റെ​ ​ദു​ർ​ദി​ന​മാ​ണ്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ത​ക​ർ​ച്ച​യി​ൽ​ ​മോ​ദി​യും​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​ഒ​രു​മി​ച്ച് ​സ​ന്തോ​ഷി​ക്കു​ന്നു​യെ​ന്ന​ത് ​രാ​ജ്യ​ത്തി​ന്റെ​ ​മ​തേ​ത​ര​ത്വ​ത്തി​നു​ള്ള​ ​അ​പാ​യ​ ​സൂ​ച​ന​യാ​ണെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ​ ​വീ​ഴ്ച പ​റ്റി​:​ ​വി.​ഡി.​ സ​തീ​ശൻ

കോ​ഴി​ക്കോ​ട്:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നൊ​രു​ക്ക​ങ്ങ​ളി​ൽ​ ​വ​ന്ന​ ​വീ​ഴ്ച​യാ​ണ് ​പ​ഞ്ചാ​ബി​ല​ട​ക്കം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​തോ​ൽ​വി​ക്ക് ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രെ​ ​നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പ​രാ​ജ​യ​മ​ല്ല​ ​ഇ​തി​ന് ​കാ​ര​ണം.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​മാ​റി​നി​ന്നി​ട്ടി​ല്ല.​ ​ഏ​റെ​ ​സാ​ദ്ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പോ​ലും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള​ ​ജ​ന​വി​കാ​രം​ ​വോ​ട്ടാ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​സാ​ധി​ച്ചി​ല്ല.​ ​ബി.​ജെ.​പി​ ​അ​ജ​ൻ​ഡ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​ത്ര​മാ​യി​ട്ടും​ ​പ​ഞ്ചാ​ബി​ൽ​ ​കോ​ൺ​ഗ്ര​സ് ​തോ​റ്റ​പ്പോ​ൾ​ ​ജ​യി​ച്ച​ത് ​ആം​ ​ആ​ദ്മി​ ​പാ​ർ​ട്ടി​യാ​ണ്.​ ​തോ​ൽ​വി​യു​ടെ​ ​കാ​ര​ണ​ങ്ങ​ൾ​ ​തി​രി​ച്ച​റി​ഞ്ഞ് ​പാ​ർ​ട്ടി​ ​തി​രു​ത്തും.
സം​ഘ​ട​നാ​ ​തി​ര​ഞ്ഞെ​ടു​പ്പോ​ടെ​ ​കോ​ൺ​ഗ്ര​സ് ​കൂ​ടു​ത​ൽ​ ​ശ​ക്തി​പ്പെ​ടും.​ ​ഏ​പ്രി​ലി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ക്രി​യ​യ്ക്ക് ​തു​ട​ക്ക​മി​ടും.​ ​രാ​ജ്യ​സ​ഭാ​ ​സീ​റ്റ് ​ച​ർ​ച്ച​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.