
തിരുവനന്തപുരം: അദ്ധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻ നൽകാൻ സർവകലാശാലകളിൽ പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ യൂണിവേഴ്സിറ്റി റിട്ട. ടീച്ചേഴ്സ് ഫോറം പ്രതിഷേധ ദിനം ആചരിച്ചു. കേരള സർവകലാശാലാ ഓഫീസിനു മുന്നിൽ വിരമിച്ച അദ്ധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി. അശാസ്ത്രീയവും അപ്രായോഗികവുമായ പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോ.ജി.ദേവരാജൻ അദ്ധ്യക്ഷനായി. ഫോറം പ്രസിഡന്റ് ഡോ.എസ്.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. എ.ആർ.രാജൻ, വി.ശിശുപാലപ്പണിക്കർ, കെ.ജ്യോതികമലം, കെ.ശശികുമാർ, എ.ഗോപിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.