
തിരുവനന്തപുരം: ഗ്രാമ വികസനത്തിനായി 6096 കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തി. മുൻ വർഷത്തെക്കാൾ 130 കോടി അധികം. വിവിധ തൊഴിൽദായക പദ്ധതികളിലൂടെ 2 ലക്ഷം പേർക്ക് തൊഴിൽ നൽകും. തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങളിലൂടെ 5 വർഷം കൊണ്ട് 8 ലക്ഷം യുവതീ യുവാക്കൾക്കും തൊഴിൽ. കുടുംബശ്രീയുടെ വിവിധ പദ്ധതികൾക്കായി 260 കോടി. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷൻ പരിധിയിൽ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സുസ്ഥിര ഉത്പന്ന - വിതരണ ശൃംഖല.
14 ബ്ളോക്കുകളിൽ മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്ററുകളും മൂന്ന് റീജിയണൽ ഫെസിലിറ്റി മാനേജ്മെന്റ് സെന്ററുകളും
14 ജില്ലകളിലും ട്രാൻസ്ജെൻഡർ ഫോറം
സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് ജെൻഡർ ക്ളബ്ബുകൾ
സ്ത്രീപക്ഷ നവകേരളം പദ്ധതിയിൽ അയൽക്കൂട്ട അംഗങ്ങളെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയും പൊതുസമൂഹത്തിന്റെ പ്രതിനിധികളെയും ഉൾപ്പെടുത്തും
ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രാദേശിക വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനുമായി 500 കോടിയുടെ വായ്പ. പലിശയിളവ് നൽകാൻ 18 കോടി
അട്ടപ്പാടി, തിരുനെല്ലി, മറയൂർ തുടങ്ങി ആദിവാസി മേഖലകളിൽ 500 യുവതീയുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതി