കോവളം:ഇടത്തേക്കോണം എസ്.എൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല വനിതാവേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാദിനാഘോഷം കോട്ടുകാൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജെറോം ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി.രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.പ്രദേശത്തെ ആരോഗ്യ പ്രവർത്തകരായ ഡോ.ഗീതു.വി.എസ്.സ്റ്റാഫ്‌ നേഴ്സ് രാജലക്ഷ്മി,ലാബ് ടെക്‌നിഷ്യൻ അനുകൃഷ്ണ,വാർഡ് മെമ്പർ സുലോചന, ആശാ വർക്കർ സിന്ധു.എം എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.എസ്.എൻ.ഡി.പി യോഗം ഇടത്തേക്കോണം ശാഖാ പ്രസിഡന്റ് വി.സുശീലൻ,ഗ്രന്ഥശാല വനിതാ വേദി സെക്രട്ടറി അക്ഷയ,ജോയിന്റ് സെക്രട്ടറി സൗമ്യ.എസ്,ബാലവേദി അംഗങ്ങളായ അർഷ കൃഷ്ണ,ശ്രീവൈഗ എന്നിവർ സംസാരിച്ചു.