തിരുവനന്തപുരം: സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘം സജീവമാണെന്നും ജാഗ്രത വേണമെന്നും പ്രതിരോധ വക്താവ്. ഇരുചക്ര, നാലുചക്ര വാഹനങ്ങൾ വിൽക്കാനെന്ന വ്യാജേന സൈനിക വേഷത്തിൽ ഓൺലൈൻ പണം തട്ടിപ്പ് നടത്തുന്നത് വ്യാപകമായിട്ടുണ്ട്. സൈന്യത്തിന്റേതിന് സമാനമായ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് പട്ടാളക്കാരായി വേഷമിട്ട് സാധാരണക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇവരുടെ കെണിയിൽ വീഴരുതെന്നും ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും പ്രതിരോധ വക്താവ് അഭ്യർത്ഥിച്ചു.