
തിരുവനന്തപുരം: കേരള സർവകലാശാല ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ്, ബോട്ടണി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് പരീക്ഷയുടെ വൈവ വോസി മാർച്ച് 28ന് കാര്യവട്ടം കാമ്പസിലെ സെന്റർ ഫോർ ട്രാൻസ്‌ലേഷൻ സ്റ്റഡീസിൽ നടത്തും.
വിദൂര വിദ്യാഭ്യാസകേന്ദ്രം ഏപ്രിൽ 2, 20 തീയതികളിൽ തുടങ്ങുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്‌സി./എംകോം. റഗുലർ (2020 അഡ്മിഷൻ), ഇംപ്രൂവ്‌മെന്റ് (2019 അഡ്മിഷൻ), സപ്ലിമെന്ററി (2017, 2018, 2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ജി ആയുർവേദ ഡിഗ്രി,ഡിപ്ലോമ അലോട്ട്മെന്റ്
തിരുവനന്തപുരം : പി.ജി ആയുർവേദ ഡിഗ്രി കോഴ്സുകളിലേക്കുള്ള മോപ് അപ്പ് അലോട്ട്മെന്റും പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റും www.cee.keraala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മെമ്മോയും ബന്ധപ്പെട്ടരേഖകളുമായി 15ന് ഉച്ചയ്ക്ക് 2ന് മുമ്പായി ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.